Thursday, May 13, 2010

മൂരാച്ചി
കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒരു മൂരാച്ചി
ചുണ്ടുകോട്ടി പറഞ്ഞു
നല്ല രസമുണ്ട് പക്ഷെ എവിടെ മോര്?
നടക്കാനിറങ്ങിയതായിരുന്നു
അപ്പോഴുണ്ടൊരു പാമ്പുകടി
മൂരാച്ചി പറഞ്ഞു ഇതൊരു കടിയേ അല്ല
പണ്ടത്തെ കടിയാണ് കടി ഹൌ
വെറുതെയൊന്നു കുളിച്ചതാ
ചെളിയെല്ലാം തോര്‍ന്നു പോയി
കഷ്ടം വെച്ച് ചിരിച്ചു ശുദ്ധി
നോക്കുമ്പോള്‍ മുന്നില്‍ ഒരാന
ഭയം സാഷ്ടംഗം നമിച്ചു
അല്ല ഇതാര നമിതയല്ലേ
പുട്ട് തിന്നുമ്പോള്‍ ബര്‍ഗര്‍ പോലെ തിന്നരുതു
കാപി കുടിക്കുമ്പോള്‍ ആറ്റി ആറ്റി അതിനെ നൂല്‍ പരുവമാക്കരുത്
മൊത്തി കുടിച്ചേക്കണം
അല്ലെങ്ങി അയ്യോപാവം എന്ന് പറഞ്ഞു
നാക്കില്‍ പറ്റി നില്‍ക്കും,പറ്റിക്കും.
പത്രം വായിചോണ്ടിരുന്ന തങ്കമ്മ ചേച്ചിയെ
നാരയണേട്ടന്‍ കട്ടോണ്ടുപോയി
തങ്കമ്മേച്ചി അയ്യോ അയ്യോ എന്നുപറഞ്ഞു ആരും ഇല്ലെന്നു ഉറപ്പിച്ചു
കൊടുത്തു കേട്യോനൊരു പ്രാക്കും നാരയെനേട്ടനൊരു കിസ്സും
അതിന്റെ പേരിലുണ്ടായ കിസ്സ!
വെറുതെ നടക്കാനിറങ്ങിയത
തലയിലൊരു മച്ചിങ്ങ വീണു
വിലകൊടുത്തു എക്സ്രേ എടുത്തു
ഭാഗ്യം! തലച്ചോറില്‍ മോര് വീണിട്ടില്ല

medamasathile kannivedi

മേടമാസത്തിലെ കന്നിവെടിയാണ്.
ഉന്നത്തില്‍ വന്നു നിന്ന് ജീവന്‍ വെടിയാന്‍ അപേക്ഷിക്കുന്നു
ചെകുത്താന്‍ രക്ഷിക്കട്ടെ
സ്വന്തം കാട്ടാളന്‍